


കൊച്ചി: കളമശേരി കണ്വെന്ഷന് സെന്റര്‍ സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണസംഘം തിങ്കളാഴ്ച തെളിവെടുപ്പ് പൂര്‍ത്തിയാക്കും.പെട്രോള്‍ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലുമാണ് തെളിവെടുക്കാനുളളത്.സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള എല്ലാ തെളിവുകളും ഇതിനോടകം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. വിവിധയിടങ്ങളിലെ തെളിവെടുപ്പില്‍ പ്രതിതന്നെ പോലീസിനെ തെളിവുകള്‍ കണ്ടെത്താന്‍ സഹായിച്ചിരുന്നു.
അന്വേഷണം അന്തിമഘട്ടത്തിലാണെന്നാണ് സൂചന. ഡൊമിനിക്കിന്റെ വിദേശ ബന്ധത്തെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ച് വരുകയാണ്. ഈ മാസം 15ന് പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും. കഴിഞ്ഞമാസം 29ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്വന്ഷന് നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു. പതിനെട്ടോളം പേര് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.