കൊച്ചി: കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. കളമശേരി പോലീസ് ക്യാന്പില്വച്ചാണ് ചോദ്യം ചെയ്യല്‍.
നേരത്തേ എന്‍എസ്ജി സംഘവും ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്‍എസ്ജിയുടെ എട്ടംഗസംഘം ഞായറാഴ്ച രാത്രിയോടെയാണ് കളമശേരിയിലെത്തിയത്. രാത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം പ്രതി ഡൊമിനിക് മാർട്ടിനെ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡോഗ് സ്ക്വാഡിന്റ സഹായത്തോടെ ഇന്ന് വിശദമായ പരിശോധന നടത്തുന്നത്.