കൊച്ചി: കളമശേരി കണ്വെന്ഷന് സെന്റര്‍ സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക്കിന്റെ മൊഴിപുറത്ത്. യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ ഹാളില്‍ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവര്‍ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും ഇയാള്‍ പറഞ്ഞു.ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളിലാണ്. സ്ഫോടനശേഷം വ്യാപ്തി കൂടുന്നതിനാണ് ബോംബിനൊപ്പം പെട്രോളും വച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തി. നാല് കവറുകളിലായി ബോംബ് സ്ഥാപിക്കുകയായിരുന്നു.
ടിഫിന്‍ ബോക്സില്‍ അല്ല ബോംബ് സ്ഥാപിച്ചതെന്നും ഡൊമിനിക് മൊഴി നല്കി. എല്ലാ കവറുകളും കസേരയുടെ അടിഭാഗത്താണ് വച്ചത്.ഫോര്‍മാനായതിനാല്‍ സാങ്കേതിക കാര്യങ്ങളില്‍ പ്രതിക്ക് വൈദഗ്ധ്യമുണ്ടെന്നാണ് പോലീസ് കരുതുന്നത്. പ്രതി സ്ഫോടനത്തിന് ശേഷം സുഹൃത്തിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും.
ഡൊമിനിക് മാര്ട്ടിന് കുറ്റസമ്മത വീഡിയോ ചിത്രീകരിച്ചത് ലോഡ്ജില്‍വച്ചാണ് സ്ഫോടനത്തിന് പിന്നാലെ ഇവിടെയെത്തിയ പ്രതി കൊരട്ടി മിറാക്കിള്‍ റസിഡന്‍സിയില്‍ മുറിയെടുക്കുകയായിരുന്നു. പത്ത് മിനിറ്റ് മാത്രമാണ് ഇയാള്‍ ഇവിടെ ചെലവഴിച്ചതെന്ന് ലോഡ്ജിലെ റിസപ്ഷനിസ്റ്റ് പ്രതികരിച്ചു. ഇവിടെവച്ച് ചിത്രീകരിച്ച വീഡിയോ പിന്നീട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ലോഡ്ജില്‍നിന്ന് ഇറങ്ങിയ ഇയാള്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ ചെന്ന് കീഴടങ്ങുകയായിരുന്നെന്നാണ് വിവരം.
കളമശേരി നെസ്റ്റിനു സമീപം ഉള്ള കണ്വെന്ഷന് സെന്ററില്‍ ഞായറാഴ്ച രാവിലെ 9.40ഓടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു.എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53), മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ പ്രദീപന്റെ മകള്‍ ലിബിന(12) എന്നിവരാണ് മരിച്ചത്. സ്ഫോടനത്തില്‍ പരിക്കേറ്റ 51 പേര് ചികിത്സയിലുണ്ട്. ഇതില്‍ 17 പേരുടെ നില ഗുരുതരമാണ്.