തിരുവനന്തപുരം : ആർ.എൽ.വി രാമകൃഷ്ണനെ കാക്കയുടെ നിറമുള്ളവനെന്ന് വിളിച്ച് അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമ വിവാദത്തിൽപ്പെടുന്നത് ഇത് രണ്ടാം വട്ടം. 2018ൽ, അന്തരിച്ച കഥകളി ആചാര്യൻ കലാമണ്ഡലം പത്മനാഭൻ നായരെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയും മോഹിനിയാട്ടം ഗുരുവുമായ അന്തരിച്ച കലാമണ്ഡലം സത്യഭാമയെക്കുറിച്ചും കലാമണ്ഡലം ഭരണസമിതി അംഗമായിരിക്കെ സത്യഭാമ നടത്തിയ പരാമർശവും വിവാദമായിരുന്നു.പത്മനാഭൻ ആശാൻ മോശം നടനാണെന്നും കലാമണ്ഡലം സത്യഭാമയ്ക്ക് ഒരു പിണ്ണാക്കും അറിയില്ലെന്നും മറ്റും പരാമർശത്തിലുണ്ടായിരുന്നു. ഇതിനെത്തുടർന്ന് കലാമണ്ഡലം ഭരണസമിതിയിൽനിന്നു സത്യഭാമയെ പുറത്താക്കിയിരുന്നു. അന്നു ഫോൺസംഭാഷണം പുറത്തുവിട്ടത് ‘ചാലക്കുടിക്കാരൻ’ ആണെന്നും സത്യഭാമ പറഞ്ഞു.