തൃശൂര്‍: കലാഭവന്‍ മണിക്കുള്ള സ്മാരകം പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നതില്‍ പ്രതിഷേധവുമായി മണിയുടെ കുടുംബം. മണിയോട് ഇടത് സര്‍ക്കാരിന് അവഗണനയാണെന്ന് സഹോദരന് ഡോ.ആര്.എല്‍.വി.രാമകൃഷ്ണന് പ്രതികരിച്ചു.
രണ്ട് ബജറ്റുകളിലായി മൂന്ന് കോടി രൂപ ചാലക്കുടിയില്‍ മണിയുടെ സ്മാരകം നിര്‍മിക്കാനായി നീക്കിവച്ചിരുന്നു. പ്രഖ്യാപനം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇതിന്റെ കല്ലിടല്‍ ചടങ്ങ് പോലും നടന്നിട്ടില്ല. സ്മാരകം പെട്ടെന്ന് നിര്‍മിക്കുമെന്നാണ് മന്ത്രി സജി ചെറിയാന് പറഞ്ഞിരുന്നത്. ഇത്തരം ഒരു അവഗണന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിച്ചില്ല. ഇതിനെതിരേ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.