കാസര്‍ഗോഡ്: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ കെ.വിദ്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ശാരീരിക അസ്വസ്ഥത മൂലം സ്റ്റേഷനില്‍ എത്താന്‍ കഴിയില്ലെന്ന് വിദ്യ ഇ-മെയില്‍ മുഖേന അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും വിദ്യ അറിയിച്ചു.
ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശനിയാഴ്ചയാണ് നിലേശ്വരം പൊലീസ് വിദ്യയ്ക്ക് നോട്ടീസ് നല്‍കിയത്.കരിന്തളം കോളജിലെ പ്രിന്‍സിപ്പല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിലേശ്വരം പൊലീസ് അന്വേഷണം നടത്തുന്നത്. വ്യാജരേഖ സമര്‍പ്പിച്ചുകൊണ്ട് ഒരു വര്‍ഷത്തോളം കോളജിൽ അധ്യാപികയായി ജോലി ചെയ്തെന്നാണ് കേസ്.അഗളി പൊലീസ് എടുത്ത കേസിൽ വിദ്യയ്ക്ക് ശന്യാഴ്ച മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചിരുന്നു.