പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് സമർപ്പിച്ച് അദ്ധ്യാപക ജോലിക്ക് ശ്രമിച്ചെന്ന വിവാദത്തിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് വിദ്യയുടെ തെളിവെടുപ്പ് ഇന്ന് നടത്തും. തെളിവെടുപ്പിന്റെ ഭാഗമായി അട്ടപ്പാടി സർക്കാർ കോളേജ് പ്രിൻസിപ്പൽ ഇന്ന് അഗളി പൊലീസ് സ്റ്റേഷനിലെത്തും.വിദ്യ തന്നെയാണ് അഭിമുഖത്തിന് എത്തിയതെന്ന് പ്രിൻസിപ്പൽ തിരിച്ചറിയേണ്ടതുണ്ട്.
തനിക്കെതിരെ നടന്നത് അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ കൂടി അറിഞ്ഞുള്ള ഗൂഢാലോചനയാണെന്നാണ് വിദ്യ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നത്. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘത്തിന് കോടതി അനുവദിച്ചിട്ടുള്ളത്.ഇന്നലെ കോടതിയില്‍ ഹാജരാക്കിയ വിദ്യയെ ജൂലായ് ആറുവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ട വിദ്യയെ നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ശനിയാഴ്ചയാണ് വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി പരിഗണിക്കുന്നത്.