കാസര്‍ഗോഡ് : നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ കേസില്‍ കെ. വിദ്യക്ക് ഇടക്കാല ജാമ്യം. കരിന്തളം ഗവണ്മെന്റ് കോളേജില്‍ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലാണ് ഇടക്കാല ജാമ്യം ലഭിച്ചത്. ഈ മാസം 30ന് വിദ്യ വീണ്ടും കോടതിയില്‍ ഹാജരാകണം.
മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റായിരുന്നു വിദ്യ കരിന്തളം ഗവണ്മെന്റ് കോളേജില്‍ ഹാജരാക്കിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് വിദ്യക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ഹാജരായിരുന്നില്ല. ഇമെയില്‍ വഴി വിദ്യ ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
വ്യാജ രേഖ ചമയ്ക്കല്‍, വ്യാജ രേഖ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കല്‍, വഞ്ചന എന്നീ വകുപ്പുകളാണ് വിദ്യയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. നിലവില്‍ തെളിവ് നശിപ്പിക്കൽ കുറ്റവും വിദ്യയ്ക്കെതിരേ ചുമത്തിയിട്ടുണ്ട്.അഗളി പോലീസിന് നല്കിയ മൊഴി ചോദ്യംചെയ്യലില്‍ വിദ്യ ആവര്‍ത്തിച്ചു. സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഫോണിലൂടെയാണെന്നും ആ ഫോണ്‍ തകരാര്‍ സംഭവിച്ച് ഉപേക്ഷിച്ചെന്നും വിദ്യ നീലേശ്വരം പോലീസിന് മൊഴി നല്കി.
വ്യാജരേഖ ഉണ്ടാക്കിയത് മൊബൈല്‍ ഫോണില്‍ ആരുടേയും സഹായമില്ലെന്നും ഒറിജിനല്‍ നശിപ്പിച്ചുവെന്നും വിദ്യ പോലീസിനോട് സമ്മതിച്ചതായാണ് വിവരം. രാവിലെ 11.45ന് വിദ്യ അഭിഭാഷകന് സെബിന് സെബാസ്റ്റ്യനൊപ്പമാണ് പോലീസ് സ്റ്റേഷനില്‍ എത്തിയത്.