കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്റർ വിവാദത്തിൽ. കോഴിക്കോട്ട് നടന്ന പരിപാടികളുമായി ബന്ധപ്പെട്ടിറക്കിയ പോസ്റ്ററിലാണ് ജാതി അധിക്ഷേപം. ഉച്ചഭക്ഷണം ‘‘എസ്സി–എസ്ടി നേതാക്കളും ഒന്നിച്ച്’’ എന്നാണ് പോസ്റ്ററിലെഴുതിയത്.
ബിജെപിയുടെ ഔദ്യോഗിക പേജുകളിലും പ്രാദേശിക നേതാക്കളുടെ ഫെയ്സ്ബുക്ക് പ്രൊഫൈലുകളിലുൾപ്പെടെ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഇതിനോടകം പോസ്റ്ററിനെതിരെ വിമർശനമുയർത്തി രംഗത്തെത്തിയത്. ബിജെപിയിൽനിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ലെന്നും ഹിന്ദുക്കളെ ഒന്നിപ്പിക്കാൻ നടക്കുന്നവരുടെ ജാതിവെറിയാണ് പുറത്തുവരുന്നതെന്നും വിമർശനമുണ്ട്. മുതലക്കുളം മൈതാനിയിൽ നടന്ന പരിപാടിയിൽ പതിനായിരം പേർ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടായിരത്തിൽ താഴെയായിരുന്നു പങ്കാളിത്തം.