കോഴിക്കോട്: സുൽത്താൻ ബത്തേരിയുടെ പേര് മാറ്റണമെന്ന വാദം ആവർത്തിച്ച് ബി.ജെ.പി. സുൽത്താൻ ബത്തേരിയുടെ യഥാർഥ പേര് ഗണപതി വട്ടമെന്നാണെന്ന് ബി.ജെ. പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ചോദിച്ചു. അടിമത്തത്തിന്റെ പേരാണ് സുൽത്താൻ ബത്തേരി. അധിനിവേശത്തിന്റെ പേരിൽ എന്തിനാണ് ഒരു സ്ഥലം അറിയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
‘സുല്‍ത്താന്‍ ബത്തേരിയല്ല. അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തത്?. സുല്‍ത്താന്‍ വന്നിട്ട് എത്രകാലമായി?. അതിന് മുന്‍പ് ആ സ്ഥലത്തിന് പേരുണ്ടായിരുന്നില്ലേ?. അത് ഗണപതി വട്ടമാണ്. താന്‍ ആക്കാര്യം ആവര്‍ത്തിച്ചെന്നേയുള്ളു. ടിപ്പു സുല്‍ത്താന്റെ അധിനിവേശം കഴിഞ്ഞിട്ട് നാളെത്രയായി. അതിന് മുന്‍പ് ഈ നാട്ടില്‍ ആളൊന്നും ഉണ്ടായിരുന്നില്ലേ?. ഗണപതി വട്ടം ക്ഷേത്രം ഉണ്ടായിരുന്നില്ലേ?. ഇത് താന്‍ പറഞ്ഞതല്ല, 1984ല്‍ പ്രമോദ് മഹാജന് പറഞ്ഞതാണ്. കോണ്‍ഗ്രസിനും എല്‍ഡിഎഫിനും സുല്‍ത്താന്‍ ബത്തേരി എന്നുപറയാനാണ് ഇഷ്ടം. എന്തിനാണ് അക്രമിയായിട്ടുള്ള, ക്ഷേത്രധ്വംസനം നടത്തിയിട്ടുള്ള ഒരാളുടെ പേരില്‍ എന്തിനാണ് ഇത്രയും നല്ല സ്ഥലം അറിയപ്പെടുന്നത്. തങ്ങള്‍ അതിനെ ഗണപതി വട്ടമെന്നാണ് പറയുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.