കൊച്ചി : മെട്രോമാൻ ഇ ശ്രീധരണ് നിർദേശിച്ച ബദല്‍ ഹൈ സ്പീഡ്- സെമി ഹൈ സ്പീഡ് റെയില്‍വേക്ക് പ്രഖ്യാപിച്ച പിന്തുണ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പിന്‍വലിച്ചു. ഈ നിര്‍ദേശത്തിന് ഒറ്റയടിക്ക് പിന്തുണ പ്രഖ്യാപിച്ച കെ സുരേന്ദ്രന്റെ നടപടിക്കെതിരെ ബി ജെപിക്കുള്ളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് ആദ്യ നിലപാടില്‍ നിന്നും കെ സുരേന്ദ്രന് മലക്കം മറിഞ്ഞത്.
ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനാണ് കെ സുരേന്ദ്രനെതിരെ ആദ്യം രംഗത്ത് വന്നിരുന്നു. പിന്നീട് കേന്ദ്രമന്ത്രി വി മുരളീധരനും ഈ ബദല്‍ നിര്‍ദേശത്തിനെതിരെ രംഗത്ത് വന്നു.സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ ശ്രീധരന് കെ വി തോമസ് വഴി മുഖ്യമന്ത്രിക്ക് ബദല്‍ നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ഈ വിവരം പുറത്തുവന്നയുടെനെ കെ സുരേന്ദ്രന് പൊന്നാനിയിലെ ഇ ശ്രീധരന്റെ വീട്ടിലെത്തി സര്‍വ്വ പിന്തുണയും പ്രഖ്യാപിച്ചു. എന്നാല്‍ ബി ജെ പിയില്‍ നിന്നും ഇതിനെതിരെ കനത്ത എതിര്‍പ്പുയര്‍ന്നു.
കോണ്‍ഗ്രസാകട്ടെ ഇത് ബി ജെ പി- സി പിഎം ഡീല്‍ ആണെന്ന് ആരോപിച്ച് രംഗത്തെത്തുകയും ചെയ്തു. ഇതോടെ ആദ്യം നല്കിയ പിന്തുണയില്‍ നിന്നും മലക്കം മറിയാന്‍ കെ സുരേന്ദ്രന് നിര്‍ബന്ധിതനായി.കോണ്‍ഗ്രസ് ആരോപണം ശക്തമായതോടെ സി പി എമ്മും പതിയെ പിന്വലിയാ്ന് തുടങ്ങി. ശ്രീധരന്റെ ബദല്‍ നിര്‍ദേശത്തോട് തല്ക്കാലം അനുകൂലമായി പ്രതികരിക്കണ്ടാ എന്നായിരുന്നു സി പിഎം നിലപാട്. ഒരര്‍ത്ഥത്തില്‍ സി പിഎമ്മിനെയും ബി ജെ പിയെയും ഒരുപോലെ വെട്ടിലാക്കുന്നതായിരുന്നു ഇ ശ്രീധരന്റെ ബദല്‍ നിര്‍ദേശം