കൽപറ്റ : പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മണ്ഡലം ഒഴിയുമ്പോള്‍ മത്സരിപ്പിക്കാനുള്ള സ്ഥാനാര്‍ത്ഥികളേയും ഒപ്പം കൊണ്ടുവന്നത് നല്ല കാര്യം തന്നെയെന്നാണ് കളിയാക്കല്‍. ഭര്‍ത്താവിനും മകനും ഒപ്പം പത്രിക സമര്‍പ്പണത്തിന് ഇരിക്കുന്ന ചിത്രം പങ്കുവെച്ചാണ് കെ സുരേന്ദ്രന്റെ പരിഹാസം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.