തൃശൂര്‍: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയാൽ ഉത്തരാവാദി പിണറായി വിജയനെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. . ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സിപിഎമ്മിലെ ഒരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇവിടെ സിപിഎമ്മുകാരല്ല, ബിജെപിക്കാരാണ് കള്ള വോട്ട് ചെയ്തതെന്നും മുരളീധരന് ആരോപിച്ചു.
മണ്ഡലത്തില്‍ സിപിഎം ബിജെപി സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടുചെയ്തതായി മുരളീധരന് പറഞ്ഞു. ഡീല്‍ എങ്ങനെ ഫലപ്രദമായെന്ന് വ്യക്തമല്ല. ബിജെപി തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് തങ്ങളുടെ ആഗ്രഹം. എന്തെങ്കിലും കാരണവശാല്‍ അവര്‍ രണ്ടാം സ്ഥാനത്ത് വന്നാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. വോട്ടിങ് വൈകിപ്പിക്കാന്‍ ശ്രമം നടന്നു. കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂര്‍ണമായി ഉണര്‍ന്നുപ്രവര്‍ത്തിച്ചു. ഏതെങ്കിലും സ്ഥലത്ത് പിന്നാക്കം പോയെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുരളീധരന് പറഞ്ഞു. പദ്മജ വേണുഗോപാലിനെ പരിഹസിച്ച് തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സഹോദരനുമായ കെ മുരളീധരന്. പദ്മജ പ്രവചിച്ച് സമാധാനമടയട്ടെ, കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളില്‍ തോറ്റയാളാണ് പ്രവചനം നടത്തുന്നതെന്നായിരുന്നു മുരളീധരന്റെ പരിഹാസം. പത്മജയുടെ ബൂത്തിലടക്കം യുഡിഎഫ് മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.