തിരുവനന്തപുരം : അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനം കേരളത്തില്‍ വൈദ്യുതി മുടങ്ങുമെന്നത് വ്യാജ പ്രചാരണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജനുവരി 22ന് സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി മുടങ്ങുമെന്ന് ഫെയ്സ്ബുക്കിലൂടെ മലയാളത്തിലും എക്സിലൂടെ ഉത്തരേന്ത്യയിലും ശക്തമായ പ്രചാരണം ചില സാമൂഗ്യ വിരുദ്ധര്‍ നടത്തുന്നുണ്ടെന്നും. വ്യാജ പ്രചാരണത്തില്‍ വഞ്ചിതരാകരുതെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട വ്യാജ പ്രചരണ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് മന്ത്രിയുടെ കുറിപ്പ്.
‘ജനുവരി 22ന് ഇടുക്കി പവർ ഹൗസ് മെയിന്റനൻസ്. കേരളത്തിൽ വ്യാപകമായി വൈദ്യുതി മുടങ്ങും. കെഎസ്ഇബി അറിയിപ്പ്. പ്രാണ പ്രതിഷ്ഠ ചടങ്ങ് ദിവസം വൈദ്യുതി തകരാറുകൾ സംഭവിക്കുവാൻ സാധ്യതയുള്ളതിനാൽ ബിഗ് സ്ക്രീനിൽ പരിപാടി ലൈവ് ആയി കാണാനുള്ള ഏർപ്പാട് ചെയ്ത സ്ഥലങ്ങളിൽ പ്രവർത്തകർ ജനറേറ്റർ കരുതിവെക്കണം എന്ന് മുൻകൂട്ടി അപേക്ഷിക്കുന്നു’- എന്നാണ് പോസ്റ്റിൽ പറയുന്നത്.