മോൻസൺ മാവുങ്കലിനെ സാർ എന്ന് വിളിച്ചതാര് എന്ന് വസ്തുത നിരത്തി ചൂണ്ടിക്കാട്ടിയിട്ടും തിരുത്താൻ വിമുഖത കാട്ടുന്നത് എന്തിന്? സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം.എൽ.എയുമായ എം സ്വരാജിനോട് ചോദ്യവുമായി മാധ്യമപ്രവർത്തകനായ അനൂപ് ബാലചന്ദ്രൻ. മാധ്യമങ്ങൾ സംഘം ചേർന്ന് തങ്ങളെ വേട്ടയാടുന്നു എന്നത് എല്ലാ കാലത്തും സിപിഎം ഉയർത്തിയിട്ടുളള ആരോപണമാണ്. സിപിഎം ഒഫീഷ്യൽ പേജിൽ മുൻ എംഎൽഎ കൂടിയായ സ്വരാജ് അവതരിപ്പിക്കുന്ന സത്യാനന്തരം എന്ന പരിപാടി ഇത്തരം ആക്രമണങ്ങളെ ചെറുക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. മുഖ്യധാരാ മാധ്യമങ്ങൾ പടച്ചുവിടുന്ന അസത്യങ്ങളെ പൊളിച്ചടുക്കുക, മൂടിവയ്ക്കുന്ന സത്യങ്ങളെ പുറത്തുകൊണ്ടുവരുക എന്നതൊക്കെയാണ് പരിപാടിയുടെ ലക്ഷ്യം. മാധ്യമങ്ങളെ നീതിയും നേരും പഠിപ്പിക്കുന്ന സ്വരാജ് തന്നെ വസ്തുതകൾ തിരക്കാതെ ആരോപണങ്ങൾ പടച്ചുവിടുന്നത് ശരിയാണോ എന്നതാണ് ഉയരുന്ന ചോദ്യം. മറ്റ് പല വിഷയങ്ങളിലും മാധ്യമങ്ങൾ എന്തെ സ്വയം തിരുത്തുന്നില്ല എന്ന ചോദ്യം പലപ്പോഴും ചോദിക്കുന്ന നേതാവ് സ്വന്തം പിഴവിലും അത് ചെയ്യാതിരിക്കുന്നത് സത്യാനന്തര കാലത്ത് അങ്ങനെ തന്നെ നിൽക്കട്ടെയെന്നാണ് അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിഴവ് ചൂണ്ടികാട്ടിയതിനുപിന്നാലെ സ്വയം തെറ്റ് തിരുത്താതെ എം സ്വരാജ്, മാധ്യമങ്ങൾ ശൈലി തിരുത്താൻ തയ്യാറായത് സ്വാഗതം എന്നുപറഞ്ഞ് തടിതപ്പുകയാണ്.
സർ വിളിയിലെ യാഥാർത്ഥ്യം ശ്രദ്ധയിൽ പെടുത്തിയ ‘ഏഷ്യാനെറ്റ് ലേഖകനെ’ ആ ശൈലിയെ തള്ളിപറയുന്ന സമീപനം സ്വീകരിച്ചത് നല്ലതെന്ന് പരാമർശിച്ച് സർട്ടിഫിക്കറ്റും കൊടുത്തതിലെ വൈരുദ്ധ്യവും അനൂപ് ചോദ്യം ചെയ്യുന്നുണ്ട്. പോക്സോ കേസിലെ പ്രതിയെ സാർ എന്ന് വിളിച്ച് വിനയാന്വിതർ ആകുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാഷിനെ ഗോവിന്ദൻ എന്നു വിളിക്കുന്നുവെന്നുമുള്ള സ്വരാജിന്റെ ആക്ഷേപം പൊളിച്ചുകൊണ്ടാണ് രണ്ടു പോസ്റ്റുകളിലായി അനൂപ് നൽകുന്ന മറുപടി. കള്ളക്കടത്ത് കേസിലെ പ്രതിയെ അഭിമുഖത്തിന് സ്റ്റുഡിയോയിൽ ആനയിച്ചതാണ് പ്രശ്നമെങ്കിൽ ‘വെറുക്കപ്പെട്ടവരെ’ ആനയിച്ചിരുത്തി അന്നത്തെ വന്ദ്യനായ പിബി അംഗത്തെ താഴ്ത്തിക്കെട്ടി ചാനൽ അഭിമുഖ രംഗത്ത് പുതിയ പാത വെട്ടിത്തെളിച്ചവർ താങ്കളുടെ പോസ്റ്റ് കണ്ട് ഊറി ചിരിക്കുന്നുണ്ടാകും എന്നുകൂടി അനൂപ് ഓർമിപ്പിക്കുന്നു.
അസോസിയേറ്റ് പ്രൊഫസര്‍ നിയമനം: സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്ത് ഡോ. പ്രിയ വര്‍ഗീസ്
June 26, 2023ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം , കേരളത്തിൽ അഞ്ചുദിവസം വ്യാപക മഴ, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്
June 26, 2023മോൻസൺ മാവുങ്കലിനെ സാർ എന്ന് വിളിച്ചതാര് എന്ന് വസ്തുത നിരത്തി ചൂണ്ടിക്കാട്ടിയിട്ടും തിരുത്താൻ വിമുഖത കാട്ടുന്നത് എന്തിന്? സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം.എൽ.എയുമായ എം സ്വരാജിനോട് ചോദ്യവുമായി മാധ്യമപ്രവർത്തകനായ അനൂപ് ബാലചന്ദ്രൻ. മാധ്യമങ്ങൾ സംഘം ചേർന്ന് തങ്ങളെ വേട്ടയാടുന്നു എന്നത് എല്ലാ കാലത്തും സിപിഎം ഉയർത്തിയിട്ടുളള ആരോപണമാണ്. സിപിഎം ഒഫീഷ്യൽ പേജിൽ മുൻ എംഎൽഎ കൂടിയായ സ്വരാജ് അവതരിപ്പിക്കുന്ന സത്യാനന്തരം എന്ന പരിപാടി ഇത്തരം ആക്രമണങ്ങളെ ചെറുക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. മുഖ്യധാരാ മാധ്യമങ്ങൾ പടച്ചുവിടുന്ന അസത്യങ്ങളെ പൊളിച്ചടുക്കുക, മൂടിവയ്ക്കുന്ന സത്യങ്ങളെ പുറത്തുകൊണ്ടുവരുക എന്നതൊക്കെയാണ് പരിപാടിയുടെ ലക്ഷ്യം. മാധ്യമങ്ങളെ നീതിയും നേരും പഠിപ്പിക്കുന്ന സ്വരാജ് തന്നെ വസ്തുതകൾ തിരക്കാതെ ആരോപണങ്ങൾ പടച്ചുവിടുന്നത് ശരിയാണോ എന്നതാണ് ഉയരുന്ന ചോദ്യം. മറ്റ് പല വിഷയങ്ങളിലും മാധ്യമങ്ങൾ എന്തെ സ്വയം തിരുത്തുന്നില്ല എന്ന ചോദ്യം പലപ്പോഴും ചോദിക്കുന്ന നേതാവ് സ്വന്തം പിഴവിലും അത് ചെയ്യാതിരിക്കുന്നത് സത്യാനന്തര കാലത്ത് അങ്ങനെ തന്നെ നിൽക്കട്ടെയെന്നാണ് അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിഴവ് ചൂണ്ടികാട്ടിയതിനുപിന്നാലെ സ്വയം തെറ്റ് തിരുത്താതെ എം സ്വരാജ്, മാധ്യമങ്ങൾ ശൈലി തിരുത്താൻ തയ്യാറായത് സ്വാഗതം എന്നുപറഞ്ഞ് തടിതപ്പുകയാണ്.
സർ വിളിയിലെ യാഥാർത്ഥ്യം ശ്രദ്ധയിൽ പെടുത്തിയ ‘ഏഷ്യാനെറ്റ് ലേഖകനെ’ ആ ശൈലിയെ തള്ളിപറയുന്ന സമീപനം സ്വീകരിച്ചത് നല്ലതെന്ന് പരാമർശിച്ച് സർട്ടിഫിക്കറ്റും കൊടുത്തതിലെ വൈരുദ്ധ്യവും അനൂപ് ചോദ്യം ചെയ്യുന്നുണ്ട്. പോക്സോ കേസിലെ പ്രതിയെ സാർ എന്ന് വിളിച്ച് വിനയാന്വിതർ ആകുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാഷിനെ ഗോവിന്ദൻ എന്നു വിളിക്കുന്നുവെന്നുമുള്ള സ്വരാജിന്റെ ആക്ഷേപം പൊളിച്ചുകൊണ്ടാണ് രണ്ടു പോസ്റ്റുകളിലായി അനൂപ് നൽകുന്ന മറുപടി. കള്ളക്കടത്ത് കേസിലെ പ്രതിയെ അഭിമുഖത്തിന് സ്റ്റുഡിയോയിൽ ആനയിച്ചതാണ് പ്രശ്നമെങ്കിൽ ‘വെറുക്കപ്പെട്ടവരെ’ ആനയിച്ചിരുത്തി അന്നത്തെ വന്ദ്യനായ പിബി അംഗത്തെ താഴ്ത്തിക്കെട്ടി ചാനൽ അഭിമുഖ രംഗത്ത് പുതിയ പാത വെട്ടിത്തെളിച്ചവർ താങ്കളുടെ പോസ്റ്റ് കണ്ട് ഊറി ചിരിക്കുന്നുണ്ടാകും എന്നുകൂടി അനൂപ് ഓർമിപ്പിക്കുന്നു.
https://m.facebook.com/story.php?story_fbid=pfbid02FjR3uWVZ2XB41a4xYvkrW9DUHEEyDvTpkNML7VG5zJK8GgMuuF5wYznZuPGjgDykl&id=100002276101785&mibextid=Nif5oz
https://m.facebook.com/story.php?story_fbid=pfbid0ztx2DvaNF3VkKjUiXJGcUrSm9LpUifrpbfkd1ofvDa7aByBEJLZBDQCRVXDZM5FNl&id=100002276101785&mibextid=Nif5oz
സ്വരാജിന്റെ പോസ്റ്റ്
https://www.facebook.com/ComradeMSwaraj/posts/pfbid02hz8cMJmBHSZ8KHCMRaAQ3b6F6hvJma1R7VEgBE6on67WXTvN2uUPEAbKioGnDyVpl?cft[0]=AZXvjYZmGJnFj96jrDQGDmJaF48rWMS1tir6Os8Wy3L_Oe4Ckv20nmuDSPo2XdoHeR0A5nk4QflokT7bFtlJsziZ_cDygnerYpeJIIISNfH1eYwxjrKhb94yDUYpaAAH8c412w8zb3Nc55zT5p42Oet9cSv9LHJdxCdKh6DRVFYX-A&tn=%2CO%2CP-R
Related posts
എല്‍ഡിഎഫ് നല്കിയ നല്കിയ പരസ്യം ബിജെപിയെ സഹായിക്കാന്‍; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും : യുഡിഎഫ്
Read more
വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ മഹാരാഷ്ട്രയിലും ബിജെപിയെ വലച്ച് തെരഞ്ഞെടുപ്പ് കള്ളപ്പണ വിവാദം
Read more
സൗദി എംഒഎച്ചില്‍ സ്റ്റാഫ് നഴ്സ് ഒഴിവുകള്‍, നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം
Read more
അമ്പലപ്പുഴ കൊലപാതകം; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി
Read more