ന്യൂഡൽഹി: കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേർ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഹാരിസ് ബീരാൻ (മുസ് ലിം ലീഗ്), ജോസ് കെ. മാണി (കേരള കോൺഗ്രസ് എം), പി.പി. സുനീർ (സി.പി.ഐ) എന്നിവരാണ് രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ദൻഖർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്.ഹാരിസ് ബീരാനും ജോസ് കെ. മാണിയും ദൈവനാമത്തിൽ ഇംഗ്ലീഷിൽ സത്യവാചകം ചൊല്ലി. പി.പി. സുനീർ മലയാളത്തിൽ ദൃഢപ്രതിജ്ഞയാണ് ചെയ്തത്.