
കോട്ടയം : കേരളാ കോൺഗ്രസ് എം എൽഡിഎഫ് വിടില്ല. എൽഡിഎഫ് ഉറച്ചുനിൽക്കാനാണ് തീരുമാനം. നിലപാട് വ്യക്തമാക്കി ജോസ് കെ മാണി. യുഡിഎഎഫു-മായുള്ള ചർച്ചകൾ അവസാനിപ്പിക്കും. കോട്ടയത്തെ കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയത്ത്.
യുഡിഎഫ് പ്രവേശനത്തെ ചൊല്ലി കേരള കോൺഗ്രസ് എമ്മിനകത്ത് രൂക്ഷമായ ഭിന്നത നിലനിൽക്കുന്നുണ്ടായിരുന്നു. യുഡിഎഫിലേക്കുളള മടങ്ങിപോക്കിനോട് മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ എംഎൽഎയ്ക്കും യോജിപ്പുണ്ടായിരുന്നില്ല. ഇടത് മുന്നണിയിൽ തുടരും എന്ന് ഫേസ്ബുക്കിൽ ഇരുവരും പോസ്റ്റ് ഇട്ടിരുന്നു.