കൽപ്പറ്റ: വയനാട്ടിലെ പുഞ്ചിരിമട്ടത്ത് ശേഷിക്കുന്ന വീടുകളിലെ താമസം സുരക്ഷിതമല്ലെന്ന് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ജോൺ മത്തായി. ചൂരൽമല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും താമസ യോഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്ത മേഖലയായ പുഞ്ചിരിമട്ടത്ത് പരിശോധന നടത്തിയ വിദഗ്ധ സംഘാംഗമാണ് ജോൺ മത്തായി.
പുഞ്ചിരിമട്ടത്ത് പുഴയോടു ചേർന്നുള്ള ഭാഗങ്ങളിൽ ആപത്കരമാണ്. ചൂരൽമല താമസ യോഗ്യമാണ്. എന്നാൽ ഇവിടെ ഇനി നിർമാണ പ്രവർത്തനം നടത്തണോ എന്നത് സർക്കാർ നയപരമായി തീരുമാനം എടുക്കേണ്ട വിഷയമാണ്. സുരക്ഷിത സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കും. പത്ത് ദിവസത്തിനകം പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും.ഉരുൾപൊട്ടൽ മേഖലയിൽ ഉണ്ടായത് ശക്തമായ മഴയായിരുന്നു. മൂന്ന് ദിവസം കൊണ്ടു 570 മില്ലി മീറ്റർ മഴയുണ്ടായെന്നു വിദഗ്ധ സംഘം വ്യക്തമാക്കി. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ സംഘം പരിശോധന നടത്തി.
ഇതിനു മുൻപ് മൂന്ന് തവണ സമാനമായ ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ട്. 8 കിലോമീറ്റർ ദൂരത്തിൽ ദുരന്തമുണ്ടാകാൻ കാരണം ഉരുൾപൊട്ടി സീതമ്മക്കുണ്ടിൽ താത്കാലിക രൂപപ്പെട്ട ജലസംഭരണി പൊട്ടിയതു കൊണ്ടാണ്. വനപ്രദേശത്തു ഉരുൾപൊട്ടിയതിനാൽ മരങ്ങൾ കൂടി താഴേക്ക് പതിച്ചത് ആഘാതം കൂട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും
August 16, 2024കൊൽക്കത്തയിലെ വനിതാഡോക്ടറുടെ കൊല : ശനിയാഴ്ച രാവിലെ ആറുമുതൽ ഡോക്ടർമാരുടെ രാജ്യവ്യാപകസമരം
August 16, 2024കൽപ്പറ്റ: വയനാട്ടിലെ പുഞ്ചിരിമട്ടത്ത് ശേഷിക്കുന്ന വീടുകളിലെ താമസം സുരക്ഷിതമല്ലെന്ന് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ജോൺ മത്തായി. ചൂരൽമല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും താമസ യോഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്ത മേഖലയായ പുഞ്ചിരിമട്ടത്ത് പരിശോധന നടത്തിയ വിദഗ്ധ സംഘാംഗമാണ് ജോൺ മത്തായി.
പുഞ്ചിരിമട്ടത്ത് പുഴയോടു ചേർന്നുള്ള ഭാഗങ്ങളിൽ ആപത്കരമാണ്. ചൂരൽമല താമസ യോഗ്യമാണ്. എന്നാൽ ഇവിടെ ഇനി നിർമാണ പ്രവർത്തനം നടത്തണോ എന്നത് സർക്കാർ നയപരമായി തീരുമാനം എടുക്കേണ്ട വിഷയമാണ്. സുരക്ഷിത സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കും. പത്ത് ദിവസത്തിനകം പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും.ഉരുൾപൊട്ടൽ മേഖലയിൽ ഉണ്ടായത് ശക്തമായ മഴയായിരുന്നു. മൂന്ന് ദിവസം കൊണ്ടു 570 മില്ലി മീറ്റർ മഴയുണ്ടായെന്നു വിദഗ്ധ സംഘം വ്യക്തമാക്കി. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ സംഘം പരിശോധന നടത്തി.
ഇതിനു മുൻപ് മൂന്ന് തവണ സമാനമായ ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ട്. 8 കിലോമീറ്റർ ദൂരത്തിൽ ദുരന്തമുണ്ടാകാൻ കാരണം ഉരുൾപൊട്ടി സീതമ്മക്കുണ്ടിൽ താത്കാലിക രൂപപ്പെട്ട ജലസംഭരണി പൊട്ടിയതു കൊണ്ടാണ്. വനപ്രദേശത്തു ഉരുൾപൊട്ടിയതിനാൽ മരങ്ങൾ കൂടി താഴേക്ക് പതിച്ചത് ആഘാതം കൂട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.
Related posts
ചോറ്റാനിക്കരയില്‍ 20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിലെ ഫ്രിഡ്ജില്‍ തലയോട്ടിയും അസ്ഥികൂടവും
Read more
ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസില്‍ പിവി അന്‍വറിന് ജാമ്യം
Read more
നിയമസഭ പുസ്തകോത്സവത്തോട് അനുബന്ധിച്ച് വ്യത്യസ്മായ ഓഫറുമായി സ്പീക്കര്‍
Read more
കണ്ണൂർ കാക്കയങ്ങാട് കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ചു
Read more