തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ ജോലി വാദ്ഗാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് കൂടുതൽ തട്ടിപ്പുകൾ നടത്തിയതായി പൊലീസ്.ബെവ്കോയിൽ ജോലി വാഗ്ദാനം ചെയ്ത് അരവിന്ദ് വെട്ടിക്കൽ നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തട്ടിപ്പിന്റെ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും പൊലീസ് പറയുന്നു. അരവിന്ദിന്റെ രണ്ട് മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.