റാഞ്ചി : ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ നാലാംഘട്ട പട്ടിക പുറത്തിറക്കി ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം).
സെറൈകെല സീറ്റിലേക്കുള്ള സ്ഥാനാർഥിയായി ഗണേഷ് മഹലിയെ പ്രഖ്യാപിച്ചു. ബിജെപിയിൽ നിന്ന് കൂറുമാറി ജെഎംഎമ്മിൽ ചേർന്നയാളാണ് മഹ്ലി.
കൂടാതെ, ഖുന്തിയിലെ സ്ഥാനാർഥിയായി സ്നേഹലത കണ്ടുലനയ്ക്ക് പകരം രാംസൂര്യ മുണ്ടയെ തിരഞ്ഞെടുത്തു. ഇതോടെ, ജെഎംഎം 81 സീറ്റുകളിൽ 42 സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
2019ലെ തെരഞ്ഞെടുപ്പിൽ ജെഎംഎം മത്സരിച്ച 43 സീറ്റുകളിൽ 30ലും ജയിച്ചിരുന്നു. 81 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കും. നവംബർ 23 നാണ് വോട്ടെണ്ണൽ.