ന്യൂഡൽഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിന്റെ പേരിൽ “ഇന്ത്യ’ മുന്നണിയുമായി കലഹിച്ച് നിൽക്കുന്ന ജനതാദൾ (യു) ദേശീയ നിർവാഹക സമിതി യോഗം ചേരുന്നു. ‘ഇന്ത്യ’ മുന്നണി യോഗം 19നു ചേരുന്നതിനു പിന്നാലെ 29നു ജെഡിയു ദേശീയ നേതൃയോഗവും ചേരും. “ഇന്ത്യ’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി പ്രഖ്യാപനവും സീറ്റു വിഭജനവും വൈകരുതെന്ന് ജെഡിയു ആവശ്യപ്പെട്ടിരുന്നു. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ പ്രധാന കേന്ദ്രങ്ങളിൽ നടത്തുന്ന റാലികളെക്കുറിച്ചും ദേശീയ നിർവാഹക സമിതി യോഗം ചർച്ച ചെയ്യും.