പാറ്റ്ന: ബിഹാറിന് പ്രത്യേക പദവി അല്ലെങ്കില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രമേസം പാസാക്കി ജെഡി-യു. നാഷണല്‍ എക്സിക്യൂട്ടീവ് ആണ് പ്രമേയം പാസാക്കിയത്. എന്‍ഡിഎയിലേക്ക് തിരിച്ചുവന്നത് മുതലുള്ള ജെഡിയുവിന്റെ ആവശ്യമാണ് ബിഹാറിന് പ്രത്യേക പദവി എന്നുള്ളത്. ബിഹാര്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ നിതീഷ് കുമാറിന്റെ അധ്യക്ഷതയിലായിരുന്നു നാഷനല്‍ എക്സിക്യൂട്ടിവ് യോഗം. രാജ്യസഭാ എംപി സഞ്ജയ് ജായെ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു.നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകള്‍ക്ക് കാരണക്കാരായവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്കമെന്നാവശ്യപ്പെട്ടും നാഷനല്‍ എക്സിക്യൂട്ടിവില്‍ പ്രമേയം പാസാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ശക്തമായ നിയമം കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.