ബംഗളൂരു : എന്‍ഡിഎ ബന്ധത്തെച്ചൊല്ലി കര്‍ണാടക ജെഡിഎസില്‍ പൊട്ടിത്തെറി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സിഎം ഇബ്രാഹിമിനെ അധ്യക്ഷസ്ഥാനത്തു നിന്നു പുറത്താക്കി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി.
എച്ച്ഡി കുമാരസ്വാമിയാണ് പുതിയ അധ്യക്ഷന്‍. ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമാകില്ലെന്ന് കഴിഞ്ഞ ദിവസം സിഎം ഇബ്രാഹിം പറഞ്ഞിരുന്നു. ജെഡിഎസ്-എന്‍ഡിഎ സഖ്യം പ്രഖ്യാപിച്ച ദേശീയ അധ്യക്ഷന്റെ തീരുമാനത്തെ തള്ളിയായിരുന്നു ഇബ്രാഹിമിന്റെ പരാമര്‍ശം. ബിജെപിയുമായുള്ള ബന്ധത്തിന് അനുമതി കൊടുക്കരുതെന്നും നിരവധി പേരാണു ഇതിനോടകം പാര്‍ട്ടി വിട്ടതെന്നും ദേവഗൗഡയോട് ഇബ്രാഹിം പറഞ്ഞിരുന്നു.