കോഴിക്കോട്: ജെ.ഡി.എസ് വൈസ് പ്രസിഡന്റ് സി.കെ നാണുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. നാണു സമാന്തര യോഗം വിളിച്ചത് പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണെന്ന് എച്ച്.ഡി ദേവഗൗഡ പറഞ്ഞു. സി.എം ഇബ്രാഹിം സി.കെ നാണുവിനെ തെറ്റിദ്ധരിപ്പിച്ചാണ് കൂടെ നിർത്തുന്നത്. അടുത്ത വർഷം സംസ്ഥാന സമിതികൾ പുനഃസംഘടിപ്പിക്കുമെന്നും എച്ച്.ഡി ദേവഗൗഡ പറഞ്ഞു.
അതേസമയം പാർട്ടി അടിസ്ഥാന നയങ്ങളിൽ നിന്ന് മാറുമ്പോൾ അതിനെക്കുറിച്ച് പറയാനുള്ള അവകാശമുണ്ടെന്ന് സി.കെ നാണുവും പ്രതികരിച്ചു. ‘ഞാൻ പാർട്ടിയുടെ അടിസ്ഥാന തീരുമാനങ്ങൾക്കെതിരായി ഞാൻ ഒന്നും പറയാറില്ല. പക്ഷേ ജനദാദൾ വളരെക്കാലമായി സ്വീകരിച്ച അടിസ്ഥാന തത്വത്തിനെതിരായി ചിലർ ആളുകൾക്കിടയിൽ പാർട്ടിയെ അപമാനിക്കുന്ന രൂപത്തിൽ പെരുമാറുമ്പോൾ അത് ശരയല്ലെന്ന് പറയാനുള്ള ബാധ്യത എനിക്കുണ്ട്. അത് മാത്രമാണ് ഞാൻ ചെയ്തത്. ന്യായമായി പ്രവർത്തിക്കുന്ന ഒരാൾക്കെതിരെയും ഒരു വാക്കുപോലും ഞാൻ പറഞ്ഞിട്ടില്ല’. സി.കെ നാണു പറഞ്ഞു.
അതേസമയം സി.കെ നാണു ഇപ്പോള്‍ തങ്ങള്‍ക്കൊപ്പം ഇല്ലാത്ത നേതാവാണെന്നാണ് എന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രതികരിച്ചു.ജനതാദള്‍ കേരള എന്ന നിലയിലാണ് ഞങ്ങളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. നാണുവിനെ പോലെയുള്ളവര്‍ കേരളത്തിലെ പാര്‍ട്ടിക്കൊപ്പം നിന്ന് ദേവഗൗഡക്കെതിരെ നിലപാടെടുക്കുകയാണ് ചെയ്യേണ്ടത്. സീറ്റ് കിട്ടാത്ത പ്രശ്നത്തെ തുടര്‍ന്നാണ് നാണു വിട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.