കോഴിക്കോട് : ലോറിയിൽ കൊണ്ടു പോകുകയായിരുന്നു ജെസിബി കാറിനു മുകളിൽ വീണു അപകടം. വടകര മൂരാട് പാലത്തിലാണ് സംഭവം. കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്നു വടകര- പയ്യോളി ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.
വടകര മുരാട് പാലത്തില്‍ ജെസിബി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടമുണ്ടായതിനേ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്ക് ഉണ്ടായത്. ദേശീയപാതയില്‍ രണ്ടര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ജെസിബി പാലത്തിന് മുകളില്‍നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. രാവിലെ ആറിനായിരുന്നു സംഭവം. ലോറിയില്‍ കയറ്റിക്കൊണ്ട് വന്ന രണ്ട് ജെസിബികളില്‍ ഒന്ന് എതിരേ വന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. കാറിന് മുന്‍ഭാഗത്ത് ജെസിബി കുടുങ്ങിയ നിലയിലായിരുന്നു. അപകടം പാലത്തിന് മുകളിലായതിനാല്‍ ജെസിബി ഇവിടെനിന്ന് മാറ്റിയത് ഏറെ നേരത്തേ പരിശ്രമത്തിന് ഒടുവിലാണ്.