മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയും ഭാര്യ സഞ്ജന ഗണേശനും മാതാപിതാക്കളായി. തിങ്കളാഴ്ച രാവിലെ സഞ്ജന ഒരു ആണ്‍കുഞ്ഞിന് ജന്മംനല്കി.അംഗദ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ബുംറ മൂവരുടേയും ചിത്രം പങ്കുവച്ചു.
നിലവില്‍ ഏഷ്യാ കപ്പ് കളിക്കുന്ന ഇന്ത്യന്‍ ടീമിലുള്ള ബുംറ ഞായറാഴ്ച മുംബൈയിലേക്ക് മടങ്ങിയിരുന്നു. തിങ്കളാഴ്ച നേപ്പാളിനെതിരായുള്ള ഇന്ത്യയുടെ മത്സരത്തില്‍ അദ്ദേഹത്തിന് പകരം മുഹമ്മദ് ഷമി എത്തിയേക്കും. സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കായി ബുംറ വീണ്ടും ടീമിൽ എത്തുമെന്നാണ് റിപ്പോര്‍ട്ട്.