


തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിലെ ഭിന്നത തീർത്തതിന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബിക്ക് അഭിനന്ദനം. ജനയുഗം ലേഖനത്തിൽ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് അഭിനന്ദനം.
സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി കേരള ത്തിൽ ക്യാമ്പ് ചെയ്തുകൊണ്ട് സിപിഐ സിപിഐഎം സംസ്ഥാന സെക്രട്ടറിമാരുമായും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും ബന്ധപ്പെട്ട് ഉചിതമായ പരിഹാരം കണ്ടെത്താൻ ശ്രമിച്ചു. നിർണായകമായ ആ ഇടപെടലുകൾ ഫലം കണ്ടു. കേരള മുഖ്യമ ന്ത്രി എല്ലാ ചർച്ചകൾക്കും നേതൃത്വം നൽകി. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് എൽഡിഎഫ് മുന്നോട്ട് പോകുമെന്ന സന്ദേശം ജനങ്ങൾക്ക് നൽകാനും ഇതിൽക്കൂടി ഇടതു നേതൃത്വത്തിനു കഴിഞ്ഞുവെന്നും കെ പ്രകാശ് ബാബു ലേഖനത്തിൽ പറയുന്നു.
അടിസ്ഥാന സൗകര്യ വികസനമാണ് ഈ പദ്ധതിയിൽ പലരും കൊട്ടിഘോഷിക്കുന്നത്. കേരളത്തിലെ എൽഡിഎഫ് ഗവൺമെന്റ് കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് 50,000 ലധികം ക്ലാസ് മുറികൾ ഹൈടെക് ആക്കുകയും ഗവൺമെൻ്റ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുക യും ചെയ്തു എന്നത് കേരളീയർക്ക് അഭിമാനകരമാണ്. ഇവിടെ ഒരു സ്കൂളിന് പരമാവധി അഞ്ച് അധ്യയനവർഷം കൊണ്ട് (2022-23, 2026-27) 85 ലക്ഷം മുതൽ ഒരു കോടി 13 ലക്ഷം രൂപ വരെ ലഭിക്കുമെന്നതാണ് വ്യവസ്ഥ. അത് 60:40 എന്ന അനുപാതത്തിൽ കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റകൾ വഹിക്കണം.
കേന്ദ്ര സർക്കാരിൻ്റെ ഹിന്ദുത്വ വർഗീയ അജ ണ്ട സ്കൂൾതല വിദ്യാർഥികളിലേക്ക് പകർത്താനുള്ള കേന്ദ്ര നീക്കത്തിൻ്റെ അപകടം തിരിച്ചറിഞ്ഞ ഇന്ത്യയിലെ ഇടതുപക്ഷം രാജ്യ വ്യാപകമായ പ്രക്ഷോഭങ്ങളും പ്രചരണങ്ങളും നടത്തിയെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.
അതേസമയം,പി.എം ശ്രീ പദ്ധതി ധാരണാപത്രം ഒപ്പിട്ടതിൽ ഉദ്യോഗസ്ഥരെ പരോക്ഷമായി കെ പ്രകാശ് ബാബു വിമർശിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര അനുകൂലികളായ ഉദ്യോഗസ്ഥർ തന്ത്രപരമായ വാദഗതികളിലൂടെ പലസംസ്ഥാനങ്ങളിലും പദ്ധതി നടപ്പിലാക്കി.കേരളത്തിൽ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിൽആവശ്യമായ ചർച്ച നടത്താതെ ധാരണ പത്രം ഒപ്പിട്ടു. ഇത് ചില ആസ്വാരസ്യങ്ങൾക്കിടയാക്കിയെന്നും പ്രകാശ് ബാബു ജനയുഗത്തിൽ എഴുതിയ ലേഖനത്തിൽ കൂട്ടിച്ചേർത്തു.