പോര്‍ട് ഓഫ് സ്പെയിന് : അരങ്ങേറ്റ മത്സരത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനം തന്റെ രണ്ടാം ടെസ്റ്റിലും തുടര്‍ന്നിരിക്കുകയാണ് യുവതാരം യശ്വസി ജയ്സ്വാള്‍. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ താരം 74 ബോളുകള്‍ നേരിട്ട് ഒമ്പതു ഫോറും ഒരു സിക്സറുമുള്‍പ്പെടെ 57 റണ്‍സെടുത്താണ് പുറത്തായത്. ടെസ്റ്റ് ക്രിക്കറ്റില്‍ കരിയറിലെ തുടര്‍ച്ചയായ രണ്ടാമത്തെ ഇന്നിംഗ്സിലും സിക്സ് നേടിയതോടെ എലൈറ്റ് ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലും താരം ഇടം പിടിച്ചിരിക്കുകയാണ്.
ആദ്യത്തെ രണ്ടു ടെസ്റ്റ് ഇന്നിംഗ്സുകളിലും സിക്സടിച്ച ഇന്ത്യയുടെ എട്ടാമത്തെ താരമായി ജയ്സ്വാള്‍ മാറി. 2021നു ശേഷം ആദ്യമായാണ് ഇന്ത്യയുടെ ഒരു താരം ഈ നേട്ടം കൈവരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ആറാം ഓവറിലായിരുന്നു ചരിത്രത്തില്‍ ഇടംപിടിച്ച ജയ്സ്വാളിന്റെ സിക്സര്‍. പേസര്‍ അല്‍സാരി ജോസഫിനെതിരേയായിരുന്നു ഇത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ആദ്യദിനം കളി അവസാനിക്കുമ്പോള്‍ നാലു വിക്കറ്റിനു 288 റണ്‍സെന്ന ശക്തമായ നിലിയലാണ്. സെഞ്ച്വറിക്കരികെ വിരാട് കോഹ്ലിയും (87*) രവീന്ദ്ര ജഡേജയുമാണ് (36*) ക്രീസില്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ – യശസ്വി ജയ്സ്വാള്‍ സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. 74 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്തിനൊപ്പം 139 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് മടങ്ങിയത്. രോഹിത് 143 പന്തുകളില്‍ നിന്നും 80 റണ്‍സ് നേടി