മൊഹാലി : നിരാഹാര സമരത്തിലുള്ള കർഷക നേതാവ് ജഗജീത് സിങ് ഡല്ലേവാളിനെ പൊലീസ് അറസ്റ്റു ചെയ്തു. കേന്ദ്ര സർക്കാരുമായി ചർച്ചയിൽ പങ്കെടുത്ത് മടങ്ങവെയാണ് അറസ്റ്റ്. സർവാൻ സിംഗ് പന്തറുൾപ്പടെ നിരവധി നേതാക്കളും പഞ്ചാബ് പൊലീസിന്റെ കസ്റ്റഡിയിലാണ്.
ശംഭൂ അതിർത്തിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി.മൊഹാലിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ജഗ് ജീത് സിങ് ഡല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റിയേക്കും.