ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തെലുങ്കാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പാലേരു മണ്ഡലത്തിലെ സ്ഥാനാര്‍ഥി പൊങ്കുലെട്ടി ശ്രീനിവാസ റെഡ്ഡിയുടെ വീട്ടിലും ഓഫീസുകളിലുമാണ് പരിശോധന നടക്കുന്നത്. ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനിരിക്കെയാണ് നീക്കം.
ഇന്ന് പുലര്‍ച്ചെയാണ് സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ റെയ്ഡ് തുടങ്ങിയത്. റെയ്ഡിന്റെ കാരണം എന്താണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. വീട്ടിലെ ജീവനക്കാരുടെ അടക്കം ഫോണുകള്‍ പിടിച്ചെടുത്തെന്ന് ശ്രീനിവാസ റെഡ്ഡി ആരോപിച്ചു. നേരത്തേ ബിആര്‍എസ് എംപിയായിരുന്ന ശ്രീനിവാസ റെഡ്ഡി ആറ് മാസം മുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.