കൊല്‍ക്കത്ത : ഐഐടി-ഖരഗ്പൂരിലെ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഷോണ്‍ മാലികിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരവധി തവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചെത്തുകയായിരുന്നു.
മാതാപിതാക്കളുമായി രാത്രിയില്‍ സാധാരണ നിലയില്‍ സംസാരിച്ചിരുന്നു. മരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികാരികള്‍ വ്യക്തമാക്കി.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തില്‍ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്കാദമിക് രംഗത്ത് മിടുക്കനാണ് മാലിക് എന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് നല്കുന്ന വിവരം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഐഐടി-ഖരഗ്പൂര്‍ ജൂനിയര്‍ ലാബ് ടെക്നീഷ്യന് കം അസിസ്റ്റന്റിന്റെ മൃതദേഹം ക്യാമ്പസിലെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് കണ്ടെടുത്തിരുന്നു.