കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) പത്താം പതിപ്പിലെ ഉദ്ഘാടന മത്സരത്തിനും കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം തന്നെ വേദിയായേക്കും. ഈമാസം 21ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്സിയെ നേരിടും.
കഴിഞ്ഞ സീസിണിന്റെ തുടക്കവും കൊച്ചിയിലായിരുന്നു. ഇതിന് മുമ്പ് 2017, 2019 സീസണുകളിലാണ് കൊച്ചിയില്‍ ഐഎസ്എല്‍ ഉദ്ഘാടന മത്സരം നടന്നത്. നിരവധി മാറ്റങ്ങള്‍ ഇത്തവണ ഐഎസ്എലിനുണ്ടാവുമെന്നും സൂചനയുണ്ട്.
ഐ ലീഗ് ചാമ്പ്യന്മാരായ പഞ്ചാബ് എഫ്സിയുടെ ഐഎസ്എല്‍ അരങ്ങേറ്റം കൂടിയായിരിക്കും ഈ സീസണ്. കഴിഞ്ഞ സീസണില്‍ പത്ത് വേദികളിലായി ആകെ 117 മത്സരങ്ങളാണ് ഉണ്ടായിരുന്നത്. ടീം എണ്ണം കൂടിയതിനാല്‍ ഇത്തവണ മത്സരങ്ങളുടെ എണ്ണവും ലീഗ് ദിവസങ്ങളുടെ എണ്ണവും വര്‍ധിക്കും.