കൊല്ലം : രാജ്യത്ത് പൗരത്വ നിയമം പ്രാബല്യത്തിൽ ആയതോടെ ചർച്ചകളിൽ നിറഞ്ഞ് കൊല്ലം കൊട്ടിയത്തെ ട്രാൻസിറ്റ് ഹോം. കേരളത്തിൽ സിഎഎ നടപ്പിലാക്കാൻ പിണറായി സർക്കാർ കോൺസന്‍ട്രേഷൻ സെന്റർ തുടങ്ങിയെന്ന ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രചാരണമാണ് ട്രാൻസിറ്റ് ഹോമിനെ ചർച്ചകളിൽ എത്തിച്ചത്. കോൺസൺട്രേഷൻ ക്യാംപെന്ന് കെ.സുരേന്ദ്രൻ പറഞ്ഞ കേന്ദ്രം നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന വിദേശികളെ പാര്‍പ്പിക്കാനുള്ള കേന്ദ്രമായാണ്.
ഹൈക്കാടതി നിർദ്ദേശ പ്രകാരം കൊട്ടിയത്ത് ഒന്നേകാൽ വർഷത്തിലധികമായി ട്രാൻസിറ്റ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ശിക്ഷാ കാലാവധി കഴിഞ്ഞ് ജയില്‍ മോചിതരാകുന്ന വിദേശികൾ, പരോളിലുള്ള വിദേശികൾ, വിസ, പാസ്പോര്‍ട്ട് കാലാവധി തീര്‍ന്ന ശേഷവും രാജ്യത്ത് തങ്ങുന്നന്നവർ എന്നിവരാണ് താമസക്കാർ. നൈജീരിയൻ പൗരൻ ഉൾപ്പെടെയുള്ളവരുണ്ട് നിലവിൽ താമസക്കാരായി.
കൊല്ലം കൊട്ടിയം മയ്യനാട് റോഡിൽ വാടകക്കെട്ടിടത്തിൽ 2021 നവംബർ അവസാനമായിരുന്നു ഉദ്ഘാടനം. 2012 ൽ കേന്ദ്രത്തിൽ അന്ന് ഭരണത്തിൽ ഉണ്ടായിരുന്ന കോൺഗ്രസ് സർക്കാർ ട്രാൻസിറ്റ് ഹോം തുടങ്ങാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിരുന്നു . ഉമ്മൻചാണ്ടി സർക്കാർ 2015ൽ നടപടി ആരംഭിച്ചു പിണറായി സർക്കാർ 2021ൽ കൊട്ടിയത്ത് വാടക കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.
ഹോം മാനേജര്‍, സെക്യൂരിറ്റി ചീഫ്, മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ, ഉള്‍പ്പെടെയുളളവരുണ്ട്. ആദ്യം തൃശ്ശൂരിൽ ആഭ്യന്തര വകുപ്പ് തുടങ്ങിയ കേന്ദ്രം പൂട്ടിയതോടെ പ്രവർത്തനം കൊട്ടിയത്തേക്ക് മാറ്റി. നൈജീരിയന്‍ സ്വദേശി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ട്രാന്‍സിറ്റ് ഹോം ആരംഭിക്കാന്‍ ഉത്തരവിടുക ആയിരുന്നു എന്നാൽ പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യം തുറന്ന കോൺസൻട്രേഷൻ ക്യാംപെന്ന നിലയിൽ ബി ജെ പി കള്ളം പ്രചരിപ്പിച്ചു.