അയോധ്യ : ജനുവരി 22 ന് അയോധ്യയില്‍ നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാമജന്മഭൂമി കേസിലെ ഹര്ജിക്കാരന് ഇഖ്ബാല്‍ അന്‍സാരിക്കും ക്ഷണം. ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റാണ് അന്‍സാരിയെ വീട്ടിലെത്തി ക്ഷണിച്ചത്.
2020 ഓഗസ്റ്റില്‍ നടന്ന അയോധ്യയിലെ ഭൂമിപൂജയ്ക്കും അന്‍സാരിയെ ക്ഷണിച്ചിരുന്നു. ഡിസംബര്‍ 30ന് അയോധ്യയിലെ വിമാനത്താവളം ഉള്‍പ്പടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മോദിയെത്തിയപ്പോള്‍ അദ്ദേഹത്തെ പുഷ്പ വൃഷ്ടി നടത്തി സ്വീകരിക്കാനും അന്‍സാരി എത്തിയിരുന്നു.
അയോധ്യയിലെ തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശ കേസിലെ ആദ്യ കക്ഷി ആയിരുന്ന ഹാഷിം അന്‍സാരിയുടെ പുത്രനാണ് ഇഖബാല്‍ അന്‍സാരി. ഹാഷിം അന്‍സാരി 2016ല്‍ 95വയസില്‍ മരിച്ച ശേഷം ഇഖ്ബാല്‍ അന്‍സാരിയാണ് കേസ് നടത്തിയത്.