മുംബൈ : 2024ലെ ഐപിഎല്‍ അധ്യായത്തിനു മുന്നോടിയായുള്ള ‘മിനി താര ലേലം’ ദുബൈയില്‍ തന്നെ. ഈ മാസം 19നാണ് ലേലം. ലേലത്തില്‍ പത്ത് ടീമുകളും ചേര്‍ന്നു ഒഴുക്കാന്‍ ഒരുങ്ങുന്നത് 262.95 കോടി രൂപയാണ്.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പേഴ്സിലാണ് ഏറ്റവും കുറച്ചു തുകയുള്ളത്. 13.15 കോടി രൂപയാണ് അവര്‍ക്കുള്ളത്. രാജസ്ഥാന്റെ കൈയില്‍ 14.50 കോടി രൂപ. മുംബൈ ഇന്ത്യന്‍സ് ചെലവിടാന്‍ ബാക്കിയുള്ളത് 17.75 കോടി രൂപ.
ഗുജറാത്ത് ടൈറ്റന്‍സിന്റെ പേഴ്സിലാണ് ഏറ്റവും കൂടുതല്‍ തുക. അവര്‍ക്ക് ചെലവിടാന്‍ 38.15 കോടി രൂപയുണ്ട്.
1166 താരങ്ങളാണ് ലേലത്തിനായി ആകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലോകകപ്പില്‍ തിളങ്ങിയ നിരവധി താരങ്ങളടക്കമുള്ളവര്‍ രജിസ്റ്റര്‍ ചെയ്തവരിലുണ്ട്. 77 താരങ്ങളെയാണ് ടീമുകള്‍ക്ക് ആവശ്യമുള്ളത്. ഇതില്‍ 30 വിദേശ താരങ്ങള്‍ക്കായിരിക്കും അവസരം.
830 ഇന്ത്യന്‍ താരങ്ങള്‍, 336 വിദേശ താരങ്ങള്‍, 45 അസോസിയേറ്റ് രാജ്യങ്ങളിലെ താരങ്ങള്‍ എന്നിവരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 212 ക്യാപ്ഡ് താരങ്ങളും 909 അണ് ക്യാപ്ഡ് താരങ്ങളുമുണ്ട്.
ഫൈനലില്‍ ഇന്ത്യന്‍ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തിയ ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡ് അടക്കമുള്ളവര്‍ രജിസ്റ്റര്‍ ചെയ്തവരിലുണ്ട്. ഹെഡ്ഡ് ലേലത്തില്‍ ഹൈലറ്റ് താരമാണ്. മറ്റൊരാള്‍ ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ വിസ്മയ ഓള് റൗണ്ടര്‍ രചിന് രവീന്ദ്രയാണ്. അതേസമയം ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ ജോഫ്ര ആര്‍ച്ചര്‍ പേര് നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയം.
ഓരോ ടീമിന്റെ പേഴ്സിലും ബാക്കിയുള്ള തുക :-
ചെന്നൈ സൂപ്പര്‍ കിങ്സ്- 31.40 കോടി : വേണ്ടത് ആറ് താരങ്ങളെ
ഡല്‍ഹി ക്യാപിറ്റല്‍സ്- 28.95 കോടി : വേണ്ടത് ഒന്‍പത് താരങ്ങളെ
ഗുജറാത്ത് ടൈറ്റന്‍സ്- 38.15 കോടി : വേണ്ടത് എട്ട് താരങ്ങളെ
കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്- 32.70 കോടി : വേണ്ടത് 12 താരങ്ങളെ
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്- 13.15 കോടി : വേണ്ടത് ആറ് താരങ്ങളെ
മുംബൈ ഇന്ത്യന്‍സ്- 17.75 കോടി : വേണ്ടത് എട്ട് താരങ്ങളെ
പഞ്ചാബ് കിങ്സ്- 29.10 കോടി : വേണ്ടത് എട്ട് താരങ്ങളെ
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍- 23.25 കോടി : വേണ്ടത് ആറ് താരങ്ങളെ
രാജസ്ഥാന് റോയല്‍സ്- 14.50 കോടി : വേണ്ടത് എട്ട് താരങ്ങളെ
സണ്‍റൈസേഴ്സ് ഹൈദരാബാദ്- 34.00 കോടി : വേണ്ടത് ആറ് താരങ്ങളെ