കോഴിക്കോട്: നവകേരള വേദിയിലേക്ക് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.പ്രഭാതയോഗം നടക്കുന്ന കോഴിക്കോട്ടെ വേദിയിലേക്കാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മാര്‍ച്ച് നടത്തിയത്. നൂറ് മീറ്റര്‍ അകലെവച്ച് മാർച്ച് പോലീസ് തടയുകയായിരുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകുമ്പോഴും ആര്‍ഭാടമായി നവകേരള സദസ് നടത്തുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.