തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് വേണമെന്ന് ഐ.എൻ.ടി.യു.സി. കോൺഗ്രസ് മത്സരിക്കുന്നതിൽ ഒരു സീറ്റ് ഐ.എൻ.ടി.യു.സിക്ക് വേണമെന്നാണ് ആവശ്യം.നേതാക്കൻമാർ നൽകിയ ഉറപ്പ് പാലിക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു.
ഐ.എൻ.ടി.യു.സി ഒരു വ്യക്തിക്കായല്ല സീറ്റ് ചോദിച്ചതെന്നും തൊഴിലാളി സംഘടനക്കായാണെന്നും ആർ.ചന്ദ്രശേഖരൻ.ഇതിനിടെ ആർ.എസ്.പിക്കെതിരെ ഒളിയമ്പുമായി ഐ.എൻ.ടി.യു.സി രംഗത്തെത്തിയിരുന്നു. ചില ഘടക കക്ഷികൾക്ക് അർഹമായതിലും കൂടുതൽ പരിഗണന യു.ഡി.എഫ് നൽകുന്നുണ്ടെന്നും ഇനിയും എത്ര നാൾ ഇങ്ങനെ മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് നേതൃത്വം ആലോചിക്കണമെന്നും പറഞ്ഞ ഐ.എൻ.ടി.യു.സി കൊല്ലം എം.പിയുടെ മുൻ നിലപാടുകളടക്കം ചർച്ച ചെയ്യണമെന്നും ആർ.എസ്.പിക്ക് സീറ്റ് കൊടുത്തത് അന്നത്തെ രാഷ്ട്രീയ സാഹചര്യമാണെന്നും വ്യക്തമാക്കി.