


Dr. Radhika Sourabh, Senior Lecturer and Consultant (Naturopathy and Yoga )
Dept. Of Integrative Medicine, Amrita Hospital, Kochi
2014 സെപ്റ്റംബർ 27-ന്, ഐക്യരാഷ്ട്രസഭയുടെ 69-ാം പൊതുസഭയിലെ തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദിയാണ് ആദ്യമായി അന്താരാഷ്ട്ര യോഗ ദിനത്തെക്കുറിച്ചുള്ള ആശയം മുന്നോട്ട് വെച്ചത്. “യോഗ നമ്മുടെ പൗരാണിക പരമ്പരയുടെ അമൂല്യമായൊരു സമ്മാനമാണ്… ഇത് വ്യായാമം മാത്രമല്ല, സ്വയവും പ്രകൃതിയോടും ലോകത്തോടുമുള്ള ഐക്യത്തെ കണ്ടെത്താനുള്ള ഒരു മാർഗമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.തുടർന്ന് ഇന്ത്യയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രമേയം 177 രാജ്യങ്ങളുടെ പിന്തുണയോടെ 2014 ഡിസംബർ 11-ന് ഐക്യരാഷ്ട്രസഭ ജൂൺ 21-നെ അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചു.
ജൂൺ 21 ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിനങ്ങളിൽ ഒന്നാണ്. പ്രകാശത്തിന്റെ ആഘോഷം, ശുദ്ധിയുടെ പ്രഭാവം, ആത്മീയ ഉണർവ്വിന്റെ പ്രതീകം എന്ന നിലയിലാണ് ഈ ദിവസം തിരഞ്ഞെടുത്തിരിക്കുന്നത്.അന്താരാഷ്ട്ര യോഗ ദിനം വെറും ഒരു ആരോഗ്യ പരിപാടിയല്ല – അത് ഒരു പുരാതനചര്യയുടെ ഓർമ്മപ്പെടുത്തലാണ്. “ഒരു ഭൂമി, ഒരു ആരോഗ്യം” എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക പ്രമേയം. പ്രധാനമന്ത്രിനരേന്ദ്ര മോദിയാണ് ഈ സന്ദേശം പ്രഖ്യാപിച്ചത്. വ്യക്തിഗത ആരോഗ്യവും ഭൂമിയുടെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു.
ആരോഗ്യ സംബന്ധമായ ആഗോള വെല്ലുവിളികളുടെയും മാനസിക സമ്മർദ്ദത്തിന്റെയും കാലഘട്ടത്തിൽ, യോഗയെ വെറും വ്യായാമ രീതിയല്ല, മറിച്ച് ഒരു സമഗ്രമായ ജീവിതശൈലിയായി കാണാൻ ഈ സന്ദേശം നമ്മെ പ്രേരിപ്പിക്കുന്നു.
5000 വർഷത്തോളം പഴക്കമുള്ള ഭാരതീയ സംസ്കാര പാരമ്പര്യമാണ് യോഗ. ‘യോഗ’ എന്ന പദം”ഐക്യം നേടുക” എന്ന് അർഥം വരുന്ന ‘യുജ്’ എന്ന വാക്കിൽ നിന്നാണ് ഉണ്ടായത്.മഹർഷി പതഞ്ജലി തന്റെ യോഗ സൂത്രത്തിൽ “യുജ്യതേ അനേന യോഗ” അഥവാ ഒന്നിനെ മറ്റൊന്നുമായി യോജിപ്പിക്കുന്നതിനെ യോഗ എന്ന് വിശേഷിക്കുന്നു.
അതായത്,ആത്മാവിനെയും മനസ്സിനെയും ശരീരത്തെയും ഒരുമിപ്പിക്കുക എന്നതാണ് ഈ ശാസ്ത്രത്തിന്റെ ലക്ഷ്യം. അതുകൊണ്ടാണ് പതഞ്ജലി മഹർഷി “യോഗസ്ചിത്ത വൃത്തി നിരോധ:”- മനസിന്റെ ഏറ്റക്കുറച്ചിലുകളെ ഇല്ലാതാക്കുക, അഥവാ മനസിനെ ശാന്തമാക്കുക വഴി മാത്രമാണ് അവബോധം നേടാനാകു എന്ന് പറഞ്ഞിരിക്കുന്നത്.
യോഗയുടെ തത്വം ഒരുമയും സമത്വവുമാണ് ആത്മാന്വേഷികൾ ഇതിനെ സ്വയം കണ്ടെത്തലിലേക്കുള്ള ഒരു മാർഗമായി സ്വീകരിക്കുമ്പോൾ, ഗവേഷകർ യോഗയെ ഒരു ശാസ്ത്രമായി അംഗീകരിക്കുന്നു. ഇന്ന് ലോകത്താകമാനം നടന്നു വരുന്ന ഗവേഷണങ്ങളിലൂടെ യോഗ ശാസ്ത്രത്തിന്റെ ഗുണവശങ്ങളെ കുറിച്ചുള്ള ഒരുപാട് ശാസ്ത്രീയ ലേഖനങ്ങൾ കാണാനാകും.
യോഗ, ആശയങ്ങളുടെയും ജീവിത മൂല്യങ്ങളുടെയും സമാഹാരമാണെന്ന് പതഞ്ജലിയുടെ യോഗസൂത്രങ്ങൾ, ഭഗവദ്ഗീത, ഉപനിഷത്തുകൾ തുടങ്ങിയ ഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നു.മഹർഷി പതഞ്ജലി യോഗ രീതികളെ എട്ടായി തിരിച്ചു കൊണ്ട് അഷ്ടാങ്ക യോഗ എന്ന പ്രമാണമുണ്ടാക്കി. യമ, നിയമ, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് ആ എട്ടു രീതികൾ.മഹർഷി സ്വാത്മരാമൻ തന്റെ ഹതയോഗ പ്രദീപിക എന്ന ഗ്രന്ഥത്തിലൂടെ യോഗയുടെ പ്രായോഗിക വശങ്ങളെ കുറിച്ചും ഒരു യോഗി പാലിക്കേണ്ട രീതികളെ കുറിച്ചും വ്യക്തമാക്കുന്നു.
യോഗയെ ശരീരത്തിനുവേണ്ടിയുള്ള വ്യായാമമായി മാത്രം കാണുന്നത് ആ ശാസ്ത്രത്തിൽ ഉള്ള അറിവിന്റെ ആഴമില്ലായ്മ മൂലമാണ്.യോഗസനങ്ങൾ വെറും വ്യായാമ മാർഗമല്ല. മുൻപേ പറഞ്ഞ എട്ട് രീതികളിൽ ഒന്നാണ് ആസനം. വളരെ സാവധാനം ശരീരത്തിനെയും മനസ്സിനെയും എകീകരിപ്പിച്ചു പ്രത്യേക പൊസിഷനിൽ അനങ്ങാതെ നില്കുന്നതിനെയാണ് യോഗസനങ്ങൾ എന്ന് പറയുന്നത്. ഇതിലൂടെ മനസ്സിനെയും ശരീരത്തിന്റെ ശ്വാസത്തിന്റെയും ഐക്യം ലഭ്യമാകുന്നു. യോഗ ആചാരപരമായി ഗുരു-ശിഷ്യ പരമ്പര വഴിയാണ് കൈമാറപ്പെട്ടത്. പിന്നീട് ആശ്രമങ്ങൾ, വിദ്യാലയങ്ങൾ, സർവകലാശാലകൾ, സാമൂഹിക കേന്ദ്രങ്ങൾ, ഒപ്പം ഇന്നത്തെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വരെ യോഗ വ്യാപിച്ചു.
നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടം മാനസികാസ്വാസ്ഥ്യങ്ങളും, ജീവിതശൈലീ രോഗങ്ങളും, അസന്തുലിതമായ ജീവിതശൈലികളും നിറഞ്ഞതാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ശാരീരിക നിഷ്ക്രിയത്വം ആഗോളമായി മരണത്തിനിടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. യോഗ ഇതിന് ഒരു പ്രതിവിധിയായി മാറുന്നു. മാനസിക സമ്മർദ്ദം, ശരീരവേദന, രക്തസമ്മർദ്ദം, ഉറക്കക്കുറവ്, ഹൃദയരോഗങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങളിലും ഒട്ടുമിക്ക മാനസിക പിരിമുറുക്കങ്ങൾക്കും ഇത് പ്രയോജനപ്പെടുത്താമെന്നതിന്റെ ശാസ്ത്രീയ തെളിവുകൾ ഇന്ന് ലഭ്യമാണ്.
“ഒരു ഭൂമി, ഒരു ആരോഗ്യം”: പ്രമേയം നൽകുന്ന സന്ദേശം
2025-ലെ പ്രമേയം, “ഒരു ഭൂമിക്ക് വേണ്ടി യോഗ, ഒരു ആരോഗ്യം”, ഒരു ആഴമുള്ള സന്ദേശം നൽകുന്നു — നമ്മുടെ ആരോഗ്യവും ഭൂമിയുടെ ആരോഗ്യവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്.ഭക്ഷണക്രമം മുതൽ ശ്വാസം വരെയുള്ള എല്ലാ ഘടകങ്ങളും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നവയാണ്. യോഗ അതിന്റെ ആന്തരിക ജീവിതശൈലിയിലൂടെ നമ്മെ പരിസ്ഥിതിയോട് ദയയുള്ള രീതിയിലേക്ക് നയിക്കുമ്പോൾ, പരിസ്ഥിതി സംരക്ഷണത്തിന് അത് പ്രചോദനമാകുന്നു. ആരോഗ്യത്തിന്റെ വഴിയിലൂടെയോ, പ്രകൃതിയോടുള്ള ബന്ധത്തിലൂടെയോ, മനസ്സിന്റെ ശാന്തിയിലൂടെയോ, ഐക്യത്തിനും ആത്മസമാധാനത്തിനും വഴിയൊരുക്കുന്ന ജീവിത ചര്യയാണ് യോഗ എന്ന് അന്താരാഷ്ട്ര യോഗ ദിനംനമ്മെ ഓർമ്മിപ്പിക്കുന്നു. ആത്മാവബോധം നേടുന്നതിനും, പ്രകൃതിയോടുള്ള അനുഭാവത്തിനും,