തിരുവനന്തപുരം: അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് (എവിപിപിഎൽ) ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ 2023ലെ അന്താരാഷ്ട്ര സുരക്ഷാ അവാർഡ്. തൊഴിലാളികളെയും ജോലിസ്ഥലവും ആരോഗ്യകരവും സുരക്ഷിതവുമായി നിലനിർത്തിയതിനാണ് പുരസ്കാരം. സുരക്ഷാ അവാർഡിൽ ഡിസ്റ്റിംഗ്ഷൻ റാങ്കാണ് വിഴിഞ്ഞം തുറമുഖത്തിന് ലഭിച്ചത്. 49 രാജ്യങ്ങളിൽ നിന്നുള്ള 1124 അവാർഡ് ജേതാക്കളിൽ 269 സ്ഥാപനങ്ങൾക്കാണ് ഡിസ്റ്റിംഗ്ഷൻ ലഭിച്ചത്. ഈ നേട്ടം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ തുറമുഖം എന്ന വിഴിഞ്ഞത്തിന്റെ ലക്ഷ്യത്തിനു ഊർജം പകരുമെന്ന് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ സിഇഒ അശ്വിനി ഗുപ്ത പറഞ്ഞു.