സാന്റിയാഗോ ബെർണാബ്യൂവിൽ യുവതാരം എൻഡ്രിക് വരവറിയിച്ചു. ജൂണിൽ റയൽ മാഡ്രിഡിൽ ചേരുന്നതിന് മുമ്പ് ഗംഭീര അരങ്ങേറ്റം നടത്തി ഈ ബ്രസീലിയൻ വണ്ടർ കിഡ്. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ബ്രസീലും സ്പെയിനും മൂന്ന് ഗോളുകൾ നേടി. സ്പെയിനായി റോഡ്രി രണ്ടും ഡാനി ഒൽമോ ഒരു ഗോളും നേടി. ബ്രസീലിന്റെ മറ്റ് ഗോളുകൾ റോഡ്രിഗോയും ലൂക്കാസ് പക്വറ്റയും നേടി.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ടും ബെൽജിയവും സമനില പാലിച്ചു. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. ഇഞ്ചുറി ടൈമിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ ഗോളാണ് ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചത്. അതേസമയം ഫോം തിരിച്ചു പിടിച്ച ജർമനി, നെതർലാൻഡ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഫ്രാൻസ് ചിലിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ പോർച്ചുഗലിനെ സ്ലൊവേനിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അട്ടിമറിച്ചു. ക്രൊയേഷ്യ 4-2ന് ഈജിപ്തിനെ തോൽപ്പിച്ചു.