നാഷ് വില്ലെ: ലീഗ്സ് കപ്പ് സ്വന്തമാക്കി ഇന്റർ മയാമി. രണ്ടാം സെമിയിൽ മോൺടെറി ഫുട്ബോൾ ക്ലബിനെ പരാജയപ്പെടുത്തി ഫൈനലിലെത്തിയ നാഷ് വില്ലെയെ ഷൂട്ടൗട്ടിൽ 11-10നാണ് മയാമി വിജയിച്ചത്.നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയിരുന്നു. മെസ്സി ഇന്നും മയാമിക്ക് ആയി ഗോൾ നേടി. മെസ്സി മയാമിയിൽ എത്തിയ ശേഷം തുടർച്ചയായ ഏഴാം മത്സരത്തിലാണ് ഗോൾ നേടുന്നത്.
ഇന്നത്തെ മത്സരത്തിൽ നാഷ്വലിനായിരുന്നു തുടക്കത്തിൽ മുൻതൂക്കമുണ്ടായിരുന്നത്. ആദ്യ 20 മിനിറ്റിൽ അവർ കളി നിയന്ത്രിച്ചു. 23-ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ മാജിക് ഗോൾ ഇന്റർ മയാമിക്ക് പുതുജീവൻ നൽകി. മെസ്സി മയാമിയിൽ എത്തിയ ശേഷം തുടർച്ചയായ ഏഴാം മത്സരത്തിലാണ് ഗോൾ നേടുന്നത്. ഏഴ് മത്സരങ്ങളിൽ നിന്ന് 10 ഗോളുകളാണ് മെസ്സി നേടിയത്. ആദ്യ പകുതിയിൽ മയാമി 1-0ന്റെ ലീഡ് നിലനിർത്തി. രണ്ടാ പകുതിയിൽ ആക്രമിച്ചു കളിച്ച നാഷ്വൽ 56-ാം മിനിറ്റിൽ സമനില കണ്ടെത്തി. കോർണർ കിക്കിൽ നിന്ന് ഫഫ പികോൽറ്റ് ആണ് അവർക്ക് സമനില ഗോൾ നൽകിയത്.
ഇരു ടീമുകൾക്കും വിജയ ഗോൾ കണ്ടെത്താൻ ആകാത്തതോടെ കളി പെനാൽറ്റിി ഷൂട്ടൗട്ടിലേക്ക് എത്തി. ആദ്യ കിക്ക് എടുത്ത് മെസ്സി അനായാസം ലക്ഷ്യം കണ്ടു. നാഷ്വലിന്റെ രണ്ടാം കിക്ക് നഷ്ടമായത് തുടക്കത്തിൽ മയാമിക്ക് മുൻതൂക്കം നൽകി. വിജയിക്കാമായിരുന്നു അഞ്ചാം കിക്ക് ഇന്റർ മയാമിയും നഷ്ടമാക്കിയതോടെ സ്കോർ 4-4 എന്നായി. തുടർന്ന് കളി സഡൻ ഡെത്തിലേക്ക് നീങ്ങി. ടീമിലെ 11 താരങ്ങളും പെനാൽറ്റി അടിക്കേണ്ടി വന്നു.് അവസാനം 11-10 എന്ന സ്കോറിന് മയാമി വിജയിച്ച് കിരീടം ഉയർത്തി.
ലീഗ്സ് കപ്പ് സ്വന്തമാക്കിയതോടെ ലോകത്ത് ഏറ്റവുമധികം കിരീടം നേടിയ താരമായി അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി മാറി. മെസി നേടുന്ന 44ാം കിരീടമാണിത്. ഇതിന് മുൻപ് സഹതാരമായിരുന്ന ഡാനി ആൽവസിനൊപ്പം 43 ട്രോഫികൾ എന്ന നേട്ടത്തിൽ തുടരുകയായിരുന്ന മെസി ഇപ്പോൾ പുതുചരിത്രം രചിച്ചു.ഇന്റർ മയാമി ക്ലബിന്റെ ചരിത്രത്തിലെ ആദ്യ കിരീടമാണിത്. ബാഴ്സിലോണയിൽ 35 കിരീടങ്ങളാണ് മെസി നേടിയത്. ഇതിൽ പത്ത് ലാലിഗ കിരീടങ്ങളും നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടുന്നു. അർജന്റീനയ്ക്കൊപ്പം ലോകകപ്പും കോപ്പ അമേരിക്കയും നേടി.
ലീഗ്സ് കപ്പിൽ ഇതോടെ ഒൻപത് മത്സരങ്ങളിലാണ് നാഷ് വില്ലെയും ഇന്റർ മയാമിയും മത്സരിച്ചത്. മുൻപ് നടന്ന എട്ട് മത്സരങ്ങളിൽ നാലെണ്ണത്തിലും നാഷ് വില്ലെ ജയിച്ചിരുന്നു.