ചാലക്കുടി : വ്യാജ ലഹരിക്കേസിൽ പ്രതിയാക്കി ബ്യൂട്ടി പാർലർ ഉടമയെ 72 ദിവസം ജയിലിലടച്ച സംഭവത്തിൽ എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെൻഷൻ. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ സതീശനെതിരെയാണ് എക്സൈസ് കമ്മിഷണറുടെ നടപടി. ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന, നായരങ്ങാടി സ്വദേശി ഷീല സണ്ണിയെ (51), എല്‍എസ്ഡി സ്റ്റാംപ് കൈവശം വച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്തത് സതീശന് ആണ്. സതീശന് വന്ന ഒരു ഫോണ്‍ കോളിലാണ് ഷീല സണ്ണിയുടെ ഹാന്‍ഡ്ബാഗില്‍ എല്‍എസ്ഡി സ്റ്റാംപ് ഉണ്ടെന്ന് അറിഞ്ഞത്. വ്യാജ കേസ് ചമയ്ക്കാന്‍ കൂട്ടുനിന്നെന്നും വ്യാജ കേസ് ചമച്ചവരുടെ ഒരു ഉപരകരണമായി ഉദ്യോഗസ്ഥന് പ്രവര്‍ത്തിച്ചെന്നും എക്സൈസ് കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു.