കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് സര്‍വീസ് നടത്തുന്ന ബോട്ടുകളിൽ പരിശോധന. മാരിടൈം ബോർഡും കോസ്റ്റൽ പൊലീസുമാണ് പരിശോധന നടത്തിയത്. ഏഴ് ബോട്ടുകൾക്കെതിരെ നടപടിയെടുത്തതായി കൊച്ചി കോസ്റ്റൽ പൊലീസ് അറിയിച്ചു. ക്രിസ്തുമസും പുതുവത്സരവും പ്രമാണിച്ച് മറൈൻഡ്രൈവിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ പരിശോധന വർധിപ്പിക്കാനാണ് മാരിടൈം ബോർഡിന്റെയും കോസ്റ്റൽ പൊലീസിന്റെ തീരുമാനം.