കണ്ണൂര്‍ : മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കൂത്തുപറമ്പ് മുതിയങ്ങയില്‍ മുംതാസ് മഹലില്‍ ശരീഫ്-മുംതാസ് ദമ്പതികളുടെ മകന് പത്തുമാസം മാത്രം പ്രായമുള്ള മുഹമ്മദ് ഷഹീം ആണ് മരിച്ചത്. കഴിഞ്ഞദിവസമാണ് സംഭവം. മാതാവ് മടിയിലിരുത്തി മുലപ്പാല്‍ കൊടുക്കുന്നതിനിടയിലാണ് കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ കൂത്തുപറമ്പിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.