കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ അറസ്റ്റ് സൗത്ത് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. കേസിൽ കൊലക്കുറ്റത്തിന് പുറമേ മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നതടക്കമുള്ള കൂടുതൽ വകുപ്പുകൾ ചുമത്തുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്.അതിനിടെ, യുവതി പീഡനത്തിന് ഇരയായി എന്ന സംശയത്തിൽ തൃശൂർ സ്വദേശിയായ സുഹൃത്തിനെ പൊലീസ് ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.