മുംബൈ : ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 617.16 ബില്യൺ ഡോളറായി കുറഞ്ഞു. 1.13 ബില്യൺ ഡോളറിന്റെ കുറവാണ് റിസർവ് ബാങ്ക് പുറത്ത് വിട്ട കണക്കിൽ പറയുന്നത്. ഫെബ്രുവരി 16 വരെയുള്ള കണക്കാണിത്.
ഫെബ്രുവരി 9 ന്റെ ആഴ്ചയിൽ 5.24 ബില്യൺ ഡോളറിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. രണ്ട് മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ കരുതൽ ശേഖരമാണ് നിലവിലുള്ളത്. വിദേശ കറൻസിയായി 545.78 ബില്യൺ ഡോളറും സ്വർണമായിട്ട് 47.38 ബില്യൺ ഡോളറും നിലവിൽ കരുതൽ ശേഖരമായിട്ട് ഉണ്ട്.