ലണ്ടൻ: ഇന്ത്യൻ വിദ്യാർഥി ലണ്ടനിൽ കുത്തേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിനിയായ മാസ്റ്റേഴ്സ് വിദ്യാർഥി കെ. തേജസ്വിനി(27) ആണ് മരിച്ചത്.വെംബ്ലി മേഖലയിലെ നീൽഡ് ക്രെസന്റിൽ ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം നടന്നത്.
തേജസ്വിനി താമസിച്ചിരുന്ന ഫ്ലാറ്റിലെ അന്തേവാസിയായ ബ്രസീൽ സ്വദേശിയായ യുവാവ് ആണ് ആക്രമണം നടത്തിയതെന്ന് യുവതിയുടെ ബന്ധുക്കൾ അറിയിച്ചു. ഒരാഴ്ച മുമ്പാണ് ഇയാൾ ഫ്ലാറ്റിലേക്ക് താമസം മാറിയത്. കേസിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ബ്രസീലിയൻ പൗരൻ പിടിയിലായതായും മറ്റൊരു യുവാവിനെയും കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.