ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സൈന്യം. ശ്രീനഗര്‍-കുപ്വാര ദേശീയ പാതയില്‍ എല്‍പിജിയില്‍ ഐഇഡി ഘടിപ്പിച്ച് ആക്രമണത്തിന് പദ്ധതിയിട്ടത് സൈന്യം തകര്‍ക്കുകയായിരുന്നു.
ഹന്ദ്വാരയ്ക്ക് സമീപം ശ്രീനഗര്‍-കുപ്വാര ഹൈവേയില്‍ വന്‍ ഐഇഡി ആക്രമണം ഒഴിവാക്കിയതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. 10 കിലോഗ്രാം ഭാരമുള്ള മൂന്ന് എല്‍പിജി സിലിണ്ടറുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉയര്‍ന്ന ശക്തിയുള്ള സ്ഫോടക വസ്തു കണ്ടെത്തി. കുപ്വാരയെ ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയിലാണ് സ്ഫോടക വസ്തു സ്ഥാപിച്ചത്.
വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയിലെ ക്രല്ഗുണ്ടിലെ ഗണപോര ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയ സംശയാസ്പദമായ മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചതായി സുരക്ഷാ സേന വ്യക്തമാക്കി.