ഇന്ത്യന്‍ ഫുട്ബോള്‍ നായകന് സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കുന്നു. ജൂണ്‍ 6 ന് കുവൈറ്റിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം താന്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന് സുനില്‍ ഛേത്രി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ദേശീയ ടീം ക്യാപ്റ്റന്‍ തന്റെ തീരുമാനം പുറംലോകത്തെ അറിയിച്ചത്. ഇന്ത്യക്കായി 145 മത്സരങ്ങള്‍ കളിച്ച ഛേത്രി 20 വര്‍ഷത്തെ കരിയറില്‍ 93 ഗോളുകള്‍ നേടിയിട്ടുണ്ട്.