ലഖ്നൗ : പാകിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ മോസ്കോയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന് ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. മോസ്കോയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന സത്യേന്ദ്ര സിവാള്‍ എന്നയാളെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (യുപി എടിഎസ്) ആണ് മീററ്റില്‍ വച്ച് അറസ്റ്റ് ചെയ്തത്.
2021 മുതല്‍ ഇയാള്‍ മോസ്കോയിലെ എംബസിയില്‍ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റായി (ഐബിഎസ്എ) ജോലി ചെയ്യുകയായിരുന്നു. എടിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ചോദ്യം ചെയ്യലില്‍ ആദ്യം അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കാതിരുന്ന സത്യേന്ദ്ര സിവാള്‍, പിന്നീട് ചാരവൃത്തി നടത്തിയെന്ന് സമ്മതിക്കുകയായിരുന്നു. വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥരില്‍ നിന്നും ഇയാള്‍ സൈന്യത്തെ സംബന്ധിക്കുന്ന രഹസ്യവിവരങ്ങള്‍ തേടിയെന്നും ഇതിന് പകരമായി പണം വാഗ്ദാനം ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ട്.
ഹാപുര്‍ ജില്ലയില്‍ നിന്നുള്ളയാളാണ് സത്യേന്ദ്ര സിവാള്‍. പാകിസ്താന് ചാരസംഘടനയി?ലെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ് ഇയാളെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ എംബസിയിലെ പദവി ദുരുപയോഗം ചെയ്ത് ഒരുപാട് രഹസ്യരേഖകള്‍ ഇയാള്‍ ചോര്‍ത്തിയെടുത്തുവെന്നാണ് സൂചന. വിദേശകാര്യമന്ത്രാലയത്തിന്റേയും പ്രതിരോധ മന്ത്രാലയത്തിന്റേയും വിവരങ്ങളാണ് ചോര്‍ത്തിയത്.